India - 2025

മാന്നാനത്ത് ചാവറ മ്യൂസിയവും റിസർച്ച് സെന്ററും: പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

പ്രവാചകശബ്ദം 20-01-2023 - Friday

ഏറ്റുമാനൂർ: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഓർമകൾ ഉൾക്കൊള്ളിച്ചു മാന്നാനത്ത് സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെയും റിസർച്ച് സെന്ററിന്റെയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. വൈകുന്നേരം നാലിന് കെഇ കോളജിലെ ഫാ. ഫാബിയാൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. 1.1 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയവും റിസർച്ച് സെന്ററും നിർമിക്കുന്നത്. മ്യൂസിയോളജിസ്റ്റ് ഡോ. വിനോദ് ദാനിയേലിന്റെ ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ടെയിൽ വർക്ക്സ് ആണ് ഈ സംരംഭം അണിയിച്ചൊരുക്കുന്നത്.


Related Articles »