India - 2025

ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്

പ്രവാചകശബ്ദം 30-01-2023 - Monday

കോതമംഗലം: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നാഗാലാൻഡ് ഗവർണർ നൽകുന്ന ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്. കോതമംഗലം മാലിപ്പാറ സ്വദേശി റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ റിപ്പബ്ലിക് ദിനത്തി ൽ നടന്ന ചടങ്ങിൽ ഗവർണർ പ്രഫ. ജഗദീഷ് മുഖിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നാഗാലാൻഡിലെ ജലുക്കി സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് ചീരങ്കൽ. വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്.


Related Articles »