India - 2024

ദൈവവിളിയില്‍ വലുതും ചെറുതുമെന്ന വ്യത്യാസം ഇല്ലെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 27-07-2016 - Wednesday

കൊച്ചി: ദൈവവിളിയില്‍ വലുതും ചെറുതുമെന്ന വ്യത്യാസം ഇല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവിളി രംഗത്തെ വളര്‍ച്ചയ്ക്കു നിരന്തരമായ പ്രോത്സാഹനവും പ്രാര്‍ത്ഥനയും ആവശ്യമാണ്. രൂപതകളിലേക്കും സന്യസ്തസഭകളിലേക്കുമുളള ദൈവവിളികളെ കൃത്യതയോടെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ക്കു കഴിയണം. ജീവിതസാക്ഷ്യത്തിലൂടെയാണു ദൈവവിളിയുടെ പ്രോത്സാഹനം അര്‍ഥപൂര്‍ണമാകുന്നത്. മിഷന്‍ മേഖലകളില്‍നിന്നു കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനും ബല്‍ത്തങ്ങാടി മെത്രാനുമായ മാര്‍ ലോറന്‍സ് മുക്കുഴി, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയില്‍, ഫാ. ജെയിംസ് കൂന്തറ, ഫാ. ആന്‍റോ പുതുവ, സിസ്റ്റര്‍ പ്രവീണ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. മാത്യു തെക്കേമുറി, ഫാ. ജോബി മാപ്രക്കാവില്‍, ഫാ. ജിജി കലവനാല്‍, ഫാ. പോള്‍സണ്‍ തളിയത്ത്, ബ്രദര്‍ ജോയി തടത്തില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും എണ്‍പതോളം വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക