India - 2024

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത

പ്രവാചകശബ്ദം 28-02-2023 - Tuesday

കണ്ണൂർ രൂപതയിൽ വിഭൂതി ബുധൻ മുതൽ കരുണയുടെ തിരുനാൾ വരെ ഇട മുറിയാതെ കരുണയുടെ ജപമാല പ്രാർത്ഥനായജ്ഞത്തിന് തുടക്കമിട്ടു. കഴിഞ്ഞ വിഭൂതി ബുധനാഴ്ച ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

രൂപതയിലെ 5095 - ഓളം വരുന്ന വിശ്വാസികൾ നോമ്പിന്റെ ആദ്യദിനം മുതൽ കരുണയുടെ തിരുനാൾദിനം വരെ മുറിയാതെ ഓരോ 15 മിനിറ്റിലും ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിൽ പങ്കാളികളാക്കി ദൈവജനത്തെ കൂടുതൽ കർമ്മോത്സുകരാക്കുകയാണ് ലക്ഷ്യം. പ്രത്യേകമായ 14 പ്രാർത്ഥനാ നിയോഗങ്ങൾക്കായാണ് യജ്ഞമെങ്കിലും പങ്കെടുക്കുന്ന ദൈവജനത്തിനു വ്യക്തിപരമായ നിയോഗങ്ങളും അഖണ്ഡ കരുണക്കൊന്തയിൽ ഉൾപ്പെടുത്താം. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്വം നല്‍കുന്ന ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞം കണ്ണൂർ രൂപതയിൽ ഇപ്പോൾ 5 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.


Related Articles »