Social Media

പിതൃഭവനത്തിലേക്ക് തിരികെ നടക്കാം | തപസ്സു ചിന്തകൾ 26

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 17-03-2023 - Friday

"നോമ്പ് കൃപയുടെ സമയമാണ്, മാനസാന്തരത്തിനുള്ള സമയമാണ്, ദൈവത്തിങ്കലേക്കു വരാനുള്ള സമയമാണ്" - വിശുദ്ധ മാക്സിമില്യൻ കോൾബെ.

നോമ്പ് ഒരു തിരിച്ചു നടപ്പാണ് ദൈവത്തിങ്കലേക്കും അപരനിലേക്കുമുള്ള തിരികെ നടപ്പ്. നഷ്ടപ്പെട്ട സുകൃതങ്ങൾ വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണകാലഘട്ടം. തിരികെ നടക്കാൻ തിരിഞ്ഞു നോക്കലുകൾ ആവശ്യമാണ്. തിരിഞ്ഞു നോക്കലുകൾ ഗുരുവിനെ കണ്ടെത്തുന്നവയായിരിക്കണം. അവനെ തേടാത്ത തിരിഞ്ഞു നോക്കലുകളും തിരിഞ്ഞു നടക്കലുകളും ജീവിതത്തിൽ പരാജയം മാത്രമേ സമ്മാനിക്കൂ. ധൂർത്ത പുത്രൻ്റെ തിരിച്ചു നടത്തം പിതാവിൻ്റെ ഭവനത്തിലേക്കായിരുന്നു. അവിടെ അവൻ പിതൃ സ്നേഹത്തിൻ്റെ വിസ്മയങ്ങൾ വീണ്ടും കണ്ടെത്തുന്നു.

നോമ്പുകാലത്തു ദൈവ സ്നേഹത്തിൻ്റെ വിസ്മയങ്ങൾ മനസ്സിലാക്കുന്നതിനായി പാപ സാഹചര്യങ്ങളിൽ നിന്നകന്ന് ക്രൂശിൻ്റെ മുഖത്തു നോക്കി ഒരു തിരിച്ചു നടക്കലുകൾക്കായി നമ്മുടെ പാദങ്ങളെയും ഹൃദയത്തെയും നമുക്കു സജ്ജമാക്കാം. തിരിച്ചു നടക്കലുകൾ ഒരുപാടു ത്യാഗവും എളിമയും നമ്മിൽ നിന്നാവശ്യപ്പെടുന്നു. ഉറച്ച തീരുമാനവും ബോധ്യവും ആർജ്ജവത്വവും ഒരുവനിൽ ഉണ്ടായാലേ തിരിച്ചു നടപ്പുകൾ ഫലം ചൂടുകയുള്ളു. ഭ്രമിപ്പിക്കുന്ന മോഹങ്ങളും ചഞ്ചലചിത്തമായ മനസ്സും നമ്മളെ പിൻപോട്ടു വലിച്ചേക്കാമെങ്കിലും ക്രൂശിൻ്റെ മുഖം മനതാരിൽ തെളിഞ്ഞു നിൽക്കുന്നിടത്തോളം നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്യും.

More Archives >>

Page 1 of 37