India - 2025
ഈസ്റ്റർ ആശംസ നേര്‍ന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രവാചകശബ്ദം 09-04-2023 - Sunday
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു.
ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ എല്ലാവരുടെയും മനസിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്നും ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്നേഹവും ആശ്വാസവും പകരാൻ ഈസ്റ്റർ ആഘോഷം പ്രചോദനമേകട്ടെയെന്നും ഗവർണർ ആശംസിച്ചു.