India - 2024

മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി

പ്രവാചകശബ്ദം 18-04-2023 - Tuesday

കാലടി: പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോൺ ബർല. മലയാറ്റൂരിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെത്തിയാൽ കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച് പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിസ്തീയ വിഭാഗങ്ങളുടെ കൂടി വിശ്വാസമാർജിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒറ്റപ്പെട്ട പ്രശ്ങ്ങൾ ഉണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മാധ്യമപ്രവർത്ത കരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് മന്ത്രി മലയറ്റൂർ താഴത്തെ പള്ളിയിൽ എത്തിയത്. വികാരി ഫാ. വർഗീസ് മണവാളനും പള്ളി ഭാരവാഹികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മന്ത്രി പള്ളിയിൽ പ്രാർത്ഥന നടത്തി. താഴേ പള്ളിയിലെ കൂടിക്കാഴ്ചയ്ക്കു ശേഷം മലയാറ്റൂർ അടിവാരം കൂടി സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്. മലയാറ്റൂർ സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദേശീയ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തുമായും കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.


Related Articles »