News - 2024

വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ കത്തോലിക്ക ദേവാലയങ്ങളിലേക്ക് മുസ്ലിം വിശ്വാസികളും

സ്വന്തം ലേഖകന്‍ 01-08-2016 - Monday

പാരീസ്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഫാദര്‍ ജാക്വസ് ഹാമലിന്റെ വേര്‍പ്പാടിന്റെ മുറിവുകള്‍ പ്രാര്‍ത്ഥനയായി മാറ്റാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍ മുസ്ലീം വിശ്വാസികളായ 100 കണക്കിനു ആളുകള്‍ ഫ്രാന്‍സിലും ഇറ്റലിയിലും നടന്ന വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ കത്തോലിക്ക ദേവാലയങ്ങളിലേക്ക് എത്തി. തങ്ങളുടെ മതത്തിന്റെ പേരില്‍ നടന്ന അക്രമത്തില്‍ ഖേദിക്കുവാനും ക്രൈസ്തവരായ തങ്ങളുടെ സഹോദരങ്ങളോട് ചേര്‍ന്ന് ദുഃഖത്തില്‍ പങ്കുചേരുവാനുമാണ് ഇസ്ലാം മത പണ്ഡിതരും വിശ്വാസികളും ദേവാലയങ്ങളിലേക്ക് എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച സെന്റ് എറ്റിനി ഡു-റൂവ്‌റേ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെയാണ് 85-കാരനായ പുരോഹിതനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ ദേവാലയത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗോത്തിക്ക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനായി 200-ല്‍ അധികം മുസ്ലീങ്ങള്‍ എത്തിയിരുന്നതായി ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു.

"ദുഃഖത്തിലായിരിക്കുന്ന ഞങ്ങളോടുള്ള ഐക്യം അറിയിക്കുന്നതിനായി വിശുദ്ധ ബലിയര്‍പ്പിക്കുന്ന സമയം മുസ്ലീങ്ങളായ സഹോദരങ്ങളും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. സാഹോദര്യത്തിന്റെ ഈ നല്ല പ്രവര്‍ത്തിയെ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്യുന്നു". ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ പറഞ്ഞു.

"എല്ലാവരേയും സ്‌നേഹിക്കുന്നു, ആരേയും വെറുക്കുന്നില്ല" എന്ന് എഴുതിയ ബാനറുകളുമായി ഒരു സംഘം മുസ്ലീങ്ങള്‍ ദേവാലയത്തിന് പുറത്ത് നിരന്നു നിന്ന് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രശസ്തമായ നോട്രി ഡാമീ കത്തീഡ്രല്‍ ദേവാലയത്തില്‍ പാരീസ് മോസ്‌കിന്റെ ഇമാം ദലീല്‍ ബാവുബക്കര്‍ നേരിട്ട് എത്തി. ഫ്രാന്‍സില്‍ മാത്രമല്ല ഇറ്റലിയിലെ ദേവാലയങ്ങളിലും മുസ്ലീം വിശ്വാസികള്‍ ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യം പ്രകടിപ്പിക്കുവാന്‍ എത്തിയിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൗലോ ജെന്റിലോണി ക്രൈസ്തവ ദേവാലയങ്ങളില്‍ എത്തിയ മുസ്ലീം പണ്ഡിതരോടും വിശ്വാസികളോടും പ്രത്യേകം നന്ദി പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »