India - 2025
സിഎംഐ സന്യാസ സമൂഹത്തിന്റെ 192-ാമത് സ്ഥാപക ദിനാഘോഷം നടന്നു
പ്രവാചകശബ്ദം 12-05-2023 - Friday
മാന്നാനം: സിഎംഐ സന്യാസ സമൂഹത്തിന്റെ 192-ാമത് സ്ഥാപക ദിനാഘോഷം മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തി. സിഎംഐ സഭ പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറമ്പിലിന്റെ നേതൃത്വത്തി ൽ ജനറൽ കൗൺസിലേഴ്സും പ്രോവിൻഷ്യൽമാരും വൈദികരും ചേർന്നു വിശുദ്ധ കുർബാനയർപ്പിച്ചു. സേക്രഡ് ഹാർട്ട് പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. ബെന്നി നൽക്കര സിഎംഐ സന്ദേശം നല്‍കി. അടുത്ത വർഷം സമൂഹജീവിത സാക്ഷ്യപ്പെടുത്തലിന്റെ വർഷമായി പ്രഖ്യാപിച്ചു. ഈ അനുസ്മരണത്തിന്റെ പ്രതീകമായി 15 പ്രോവിൻസ് പ്രോവിൻഷ്യൽമാർക്ക് പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറമ്പിൽ കത്തിച്ച തിരി നല്കി. തുടർന്നു കത്തിച്ച തിരികളുമായി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പ്രാർത്ഥനയും നടത്തി.
1831 മേയ് 11 ന് വിശുദ്ധ ചാവറയച്ചന്റെയും മാന്മാരായ തോമസ് പോരൂക്കരയുടെയും തോമസ് പാലയ്ക്ക് ലിന്റെയും ബ്രദർ ജേക്കബ് കനിയന്താരയുടെയും നേതൃത്വത്തിലാണ് സിഎംഐ സഭ സ്ഥാപിക്കപ്പെട്ടത്. മൂ ന്നാം ശതകത്തിലേക്ക് അടുക്കുന്ന സിഎംഐ സഭയിൽ 2,000-ത്തിലേറെ വൈദികരും വൈദികവിദ്യാർഥികളുമുണ്ട്. അജപാലനം, ആതുരസേവനം, വിദ്യാഭ്യാസം എന്നിവയാണ് സഭയുടെ പ്രധാന ശുശ്രൂഷാമേഖലകൾ.