India - 2024

ഫാ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഡയറക്ടര്‍

പ്രവാചകശബ്ദം 21-05-2023 - Sunday

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടറായി തലശേരി അതിരൂപതാംഗമായ റവ. ഡോ. ഫിലിപ്പ് കവിയിൽ നിയമിതനായി. ചന്ദനക്കാംപാറ ഇടവകാംഗമായ അദ്ദേഹം കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ, സന്ദേശഭവൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ, ആല്‍ഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്, അതിരൂപത പ്രസ്ബിറ്റീരിയൽ കൗൺസിൽ സെക്രട്ടറി, ആർക്കി എപ്പാർക്കിയൽ കൺസൾട്ടർ എന്നീ നിലകളിലും സേവനം ചെയ്യുന്നുണ്ട്.

1997ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. കവിയിൽ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യട്ടിൽനിന്നും ബിടിഎച്ച്, ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംടിഎച്ച്, ഓസ്ട്രിയ ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. കവിയിൽ ചാക്കോ - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.


Related Articles »