India - 2024

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍റെ ദളിത് ഫോറം സംസ്ഥാന സമ്മേളനം ആറിന്

സ്വന്തം ലേഖകന്‍ 17-08-2016 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍റെ ദളിത് ഫോറം സംസ്ഥാന സമ്മേളനം ആറിനു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും.

വിവിധ സീറോ മലബാര്‍ രൂപതകളിലെ ദളിത് കത്തോലിക്കാ നേതാക്കള്‍ പങ്കെടുക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ജെയിംസ് ഇലവുങ്കല്‍, ജസ്റ്റിന്‍ മാത്യു, ടി.ജെ.ഏബ്രഹാം, പി.സി.കുഞ്ഞുകൊച്ച്, സ്കറിയ ആന്‍റണി, സിനി തോമസ്, ജേക്കബ് മുണ്ടയ്ക്കല്‍, ബിജു പറയന്നിലം, സിജോ പൈനാടത്ത്, ജീനാ പോള്‍, എ.പി.മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക