Purgatory to Heaven. - August 2024

ശുദ്ധീകരണാത്മാക്കളുടെ ആശ്വാസത്തിന് വേണ്ടി സദാ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അനുഗ്രഹീതര്‍

സ്വന്തം ലേഖകന്‍ 05-08-2022 - Friday

“ഭയവിഹ്വലനായി ഉറ്റുനോക്കി കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു” (അപ്പസ്തോലന്‍മാര്‍ 10:4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-5

“ശുദ്ധീകരണസ്ഥലത്തിന്റേതായ നിരവധി അനുഭവങ്ങള്‍ വിശുദ്ധ ബ്രിഡ്ജെറ്റിന് ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഉലയില്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണത്തിന് സമാനമായി, ശുദ്ധീകരണസ്ഥലത്ത്‌ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാത്മാവിനെ അവള്‍ കണ്ടു. ഒരു മാലാഖ ഇപ്രകാരം പറയുന്നതായി അവള്‍ കേട്ടു: “ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ ആശ്വാസത്തിന് വേണ്ടി സദാ ധൃതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അനുഗ്രഹീതരാണ്”

ദൈവത്തിന്റെ നീതി ആവശ്യപ്പെടുന്നത് ഇതാണ്: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ഒന്നുകില്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിജ്വാലകളില്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടുകയോ, അല്ലെങ്കില്‍ അവരുടെ സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനകളും, സത്പ്രവര്‍ത്തികളും വഴി മോചിപ്പിക്കുകയോ വേണം.”

വിചിന്തനം:

രോഗികള്‍ക്കും പ്രായമാവയവര്‍ക്കും വേണ്ടി ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്യുക. ഈ പ്രവര്‍ത്തികള്‍ ശുദ്ധീകരണസ്ഥലത്തെ അനേകം ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »