News - 2024

മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാന്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കുന്നു

സ്വന്തം ലേഖകന്‍ 06-08-2016 - Saturday

വത്തിക്കാന്‍ സിറ്റി: അടുത്ത മാസം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍തെരേസയുടെ സ്മരണ സജീവമാക്കി പ്രത്യേകം തപാല്‍ സ്റ്റാമ്പ് പുറത്തുവരുന്നു. വത്തിക്കാനാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍തെരേസയെ, മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലാം തീയതിക്ക് രണ്ടു ദിവസം മുമ്പ് സ്റ്റാമ്പ് പുറത്തിറക്കും. വത്തിക്കാന്‍ തപാല്‍, നാണയ ശേഖര വിഭാഗമാണ് മദര്‍തെരേസയുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

95 സെന്റാണ് സ്റ്റാമ്പിന്റെ മൂല്യം. മനോഹരമായി ചിത്രീകരിച്ചിട്ടുള്ള സ്റ്റാമ്പില്‍ മദര്‍തെരേസയുടെ ചിത്രവും മദറിന്റെ പ്രവര്‍ത്തനവും ക്രിയാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ചെറു ചുളിവുകളുള്ള പുഞ്ചിരി തൂകുന്ന മദര്‍തെരേസയുടെ ചിത്രം സ്റ്റാമ്പിന്റെ വലതുഭാഗത്തായി നല്‍കിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുന്ന മദര്‍തെരസയെ തല ഉയര്‍ത്തി നോക്കുന്ന കുട്ടിയുടെ ചിത്രവും സ്റ്റാമ്പില്‍ ഉണ്ട്. പാട്രീസിയോ ഡനിയേലിയാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റാമ്പിന്റെ മാതൃക കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തു വിട്ടത്.

"പാവപ്പെട്ടവരില്‍ ക്രിസ്തുവിനെ ദര്‍ശിച്ച മദര്‍തെരേസ ചെയ്ത സേവനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കുക സാധ്യമല്ല. മാനുഷിക മൂല്യങ്ങളും വിനയവും എളിമയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും മദറില്‍ വിളങ്ങി നിന്നു. മദറിന്റെ പ്രാര്‍ത്ഥന നമുക്കും ശക്തി പകരട്ടെ". സ്റ്റാമ്പിന്റെ മാതൃകയോടൊപ്പം അധികൃതര്‍ പുറത്തു വിട്ട വിവരണത്തില്‍ പറയുന്നു. പത്ത് സ്റ്റാമ്പുകള്‍ അടങ്ങുന്ന ഒന്നരലക്ഷം ഷീറ്റുകളിലാണ് സ്റ്റാമ്പ് അച്ചടിക്കുക.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക