India - 2025
മോൺ. മാത്യു നെല്ലിക്കുന്നേലിനു ഇടുക്കിയിലും മരിയാപുരം പള്ളിയിലും സ്വീകരണം
28-08-2023 - Monday
ചെറുതോണി: ഗോരഖ്പുർ രൂപത മെത്രാനായി നിയമിതനായ മോൺ. മാത്യു നെല്ലിക്കുന്നേലിനു സ്വന്തം രൂപതയായ ഇടുക്കിയിലും മരിയാപുരം പള്ളിയിലും സ്വന്തം ഭവനത്തിലും സ്നേഹോഷ്മള സ്വീകരണം. ഇടുക്കി മരിയാപുരം സ്വദേശിയും ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കു ന്നേലിന്റെ ജ്യേഷ്ഠസഹോദരനുമായ മോൺ. മാത്യു നെല്ലിക്കുന്നേലിനെ ശ നിയാഴ്ചയാണ് സീറോ മലബാർ സഭയുടെ ഗോരഖ്പുർ രൂപതയുടെ മൂന്നാമ ത് ബിഷപ്പായി സഭാ സിനഡ് തെരഞ്ഞെടുത്തത്.
ഇന്നലെ ഇടുക്കി രൂപത ആസ്ഥാനത്തു മോൺ. മാത്യു നെല്ലിക്കുന്നേൽ സന്ദ ർശനം നടത്തി. രൂപത കാര്യാലയത്തിലെ ചാപ്പലിൽ എത്തി പ്രാർഥിച്ച ശേഷം ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിനും മറ്റു വൈദികർക്കുമൊപ്പം സ്വന്തം ഇടവകയായ മരിയാപുരത്തേക്കു തിരിച്ചു. നിയുക്ത മെത്രാനെ സ്വീകരിക്കാനായി സഭാ ആസ്ഥാനത്ത് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്, വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകടിയേൽ തുടങ്ങി നിരവധി വൈദികരും എത്തിയിരുന്നു.
ഇടവക പള്ളിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, ഇടവകാംഗങ്ങൾ എ ന്നിവരും എത്തിയിരുന്നു.
തുടർന്നു സ്വന്തം ഭവനത്തിൽ എത്തിയ നിയുക്ത ബിഷപ്പിനെ മാതാവ് മേരി യും സഹോദരങ്ങളും ചേർന്നു സ്വീകരിച്ചു. കുറച്ചു സമയം വീട്ടിൽ ചെലവഴി ച്ച ശേഷം അദ്ദേഹം മടങ്ങി.