India - 2025
ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ഇന്ന്
പ്രവാചകശബ്ദം 09-09-2023 - Saturday
കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ ഇന്നു നടക്കും. മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ 25 വൈദികർ ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയോടെ പരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ 2023 വർഷത്തെ ഫാ. ജോ സഫ് മാലിപ്പറമ്പിൽ പുരസ്കാര ജേതാവ് ഫാ. മാത്യു പുല്ലുകാലായിലിന് പുരസ്കാര സമർപ്പണവും ഫാ. ജോസഫ് മാലിപ്പറമ്പിൽ സ്മാരക സ്റ്റാമ്പ് പ്രകാശനവും രൂപത ഡയറക്ടർമാരെ ആദരിക്കലും മാർ തോമസ് തറയിൽ നിർവഹിക്കും. ചരമ രജത ജൂബിലി എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പ്രസംഗമത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും.