India - 2025

ചെറുപുഷ്പ മിഷൻ ലീഗ്: മികച്ച രൂപതകളെയും മേഖലകളെയും പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 26-09-2023 - Tuesday

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി 2022-23 പ്രവർത്തനവർഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. “ജൂബിലി നിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ” എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി പ്രേഷിതപ്രവർത്തനം, ദൈവവിളി പ്രോത്സാഹനം, വ്യക്തിത്വവികസനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ അടിസ്ഥാന മൂല്യങ്ങളിൽ അടിയുറച്ച് കഴിഞ്ഞ ഒരു വർഷം നടത്തിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാനതലത്തിൽ അംഗീകാരം നൽകുന്നത്. ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ എന്നീ ഗ്രേഡുകളിലായി രൂപത, മേഖല, ശാഖ തലങ്ങൾക്ക് ട്രോഫികൾ നൽകും.

തലശേരി, കോതമംഗലം, മാനന്തവാടി, പാലാ, താമരശേരി രൂപതകൾ ഗോൾഡൻ സ്റ്റാർ പുരസ്കാരവും മിഷൻ സ്റ്റാർ രൂപതയായി ഇടുക്കിയും തെരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ സ്റ്റാർ മേഖലകൾ: കോതമംഗലം, മൂവാറ്റുപുഴ, ഊന്നുകൽ, കാളി യാർ, പെരിന്തൽമണ്ണ, ചുങ്കക്കുന്ന്, കുറവിലങ്ങാട്, കുന്നോത്ത്, തളിപ്പറമ്പ്, നെല്ലിക്കാംപൊയിൽ, തോമാപുരം.

ഗോൾഡൻ സ്റ്റാർ ശാഖകൾ: രാജപുരം, വടാട്ടുപാറ, വെളിയച്ചാൽ, പെരുമ്പ ള്ളിച്ചിറ, നേര്യമംഗലം, തൊടുപുഴ, പൈങ്ങോട്ടൂർ, രണ്ടാർ, കോതമംഗലം, കാ രക്കുന്നം, ആരക്കുഴ, അരിക്കുഴ, കട്ടിപ്പാറ, കൂടല്ലൂർ, മണിക്കടവ്, കരുവഞ്ചാൽ.

സിൽവർ സ്റ്റാർ ശാഖകൾ- പാറത്തോട്, കാൽവരി മൗണ്ട്, മുതലക്കോടം, കദളിക്കാട്, മീനങ്ങാടി, നടവയൽ, അട്ടക്കണ്ടം, മണ്ഡപം, കാർത്തികപുരം,

മിഷൻ സ്റ്റാർ ശാഖകൾ: നാരകക്കാനം, മരിയാപുരം, ഞീഴൂർ, കരയത്തും ചാൽ, കനകപ്പള്ളി.

സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി, സംസ്ഥാന സെക്രട്ടറി ജിന്റോ തകിടിയേൽ, സംസ്ഥാന ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ദേശീയ റീജണൽ ഓർഗ നൈസർ ബെന്നി മുത്തനാട്ട്, കോട്ടയം റീജണൽ ഓർഗനൈസർ ജസ്റ്റിൻ വയലിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ എന്നിവരു ൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ഒക്ടോബർ രണ്ടിന് തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ നടക്കുന്ന 76-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പുരസ്കാരങ്ങൾ സമ്മാനിക്കും.


Related Articles »