Purgatory to Heaven. - August 2024

ഈ ഭൂമിയിലെ സഹനങ്ങള്‍ ശുദ്ധീകരണസ്ഥലത്തില്‍ നിന്നു മോചനം നേടാനുള്ള നിക്ഷേപങ്ങളാക്കി മാറ്റുക

സ്വന്തം ലേഖകന്‍ 11-08-2023 - Friday

“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് ഞാന്‍ കരുതുന്നു” (റോമാ 8:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-11

തന്റെ ‘ഡാര്‍ക്ക്‌ നൈറ്റ് ഓഫ് ദി സോള്‍’ എന്ന കവിതയിലൂടെ കുരിശിന്റെ വിശുദ്ധ ജോണ്‍ നമ്മോടു പറയുന്നു: "നാം തീര്‍ച്ചയായും ശുദ്ധീകരണത്തിലൂടെ കടന്നു പോകേണ്ടതാകുന്നു. ഈ ഭൂമിയില്‍ തന്നെ സഹനങ്ങള്‍ അനുഭവിച്ച ഒരാത്മാവിന്, ഒന്നുകില്‍ ശുദ്ധീകരണസ്ഥലത്ത് പോകേണ്ടതായി വരികയോ, അല്ലെങ്കില്‍ കുറച്ച് കാലം മാത്രം ശുദ്ധീകരണസ്ഥലത്ത് ചിലവഴിച്ചാലോ മതിയാകുന്നതാണ്. ശുദ്ധീകരണസ്ഥലത്ത് നിരവധി മണിക്കൂറുകള്‍ കൊണ്ട് നേടുന്ന നേട്ടങ്ങള്‍ ഭൂമിയിലെ ഒരു മണിക്കൂര്‍ നേരത്തെ ശുദ്ധീകരണം വഴി നേടാവുന്നതാണ്."

വിചിന്തനം:

നമുക്ക് അനിവാര്യമായ ശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല, പക്ഷേ ഈ ഭൂമിയിലെ തീര്‍ത്ഥാടനത്തിനു ഇടക്കുള്ള നമ്മുടെ സഹനങ്ങള്‍ കൂടുതല്‍ അമൂല്യമാണ്‌. ശുദ്ധീകരണസ്ഥലത്ത് എത്തുമ്പോള്‍ എത്രയും പെട്ടെന്ന്‍ തന്നെ അവിടെ നിന്നും മോചനം സാധ്യമാക്കുവാനായി എന്തൊക്കെയാണ് നമ്മുടെ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ നാം ഒഴിവാക്കേണ്ടതെന്ന്‍ വിചിന്തനം ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »