India - 2025
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന മിഷൻ കലോത്സവം നാളെ
പ്രവാചകശബ്ദം 10-11-2023 - Friday
കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ കലോത്സവം 'പ്രേഷിത വർണങ്ങൾ' നാളെ രാവിലെ 9.30 മുതൽ മൂവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടക്കും. സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. കോതമംഗലം രൂപത ആതിഥേയത്വം വഹിക്കുന്ന കലോത്സവം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനദാനം നിർവഹിക്കും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന ഡയറക്ടർ ഫാ. ഷി ജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, സെക്രട്ടറി ജിന്റോ ത കിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ബെന്നി മുത്തനാട്ട്, ബിനു മാങ്കൂട്ടം എന്നിവർ അറിയിച്ചു.