Meditation. - August 2024
ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്താന്‍ പരിശ്രമിക്കുക
സ്വന്തം ലേഖകന്‍ 13-08-2016 - Saturday
''ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക'' (1 തിമോത്തേയോസ് 4:12).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 13
മനുഷ്യജീവിതക്രമത്തിന്റെ കേവലം ഒരു ഭാഗം മാത്രമല്ല വിശ്രമകാലം. ആത്മീയ പരിപാടിയുടെ ഒരു ഭാഗം കൂടിയാണത്. നന്നായി വേല ചെയ്യുന്നവന് നന്നായി വിശ്രമിക്കുന്നു. ഈ ക്രമമനുസരിച്ച്, നന്നായി വേല ചെയ്യുന്നവന് നിര്‍ബന്ധമായും നന്നായി വിശ്രമിക്കണം. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുവാനും, ആത്മീയ ജീവിതം സമ്പന്നമാക്കുവാനായി വേനല്‍ക്കാല അവധി ഉപയോഗപ്പെടുത്തുന്ന യുവജനങ്ങളോടൊപ്പമാണ് എന്റെ മനസ്സ്.
യൂറോപ്പിലേയും ലോകത്തിലെ തന്നേയും വിവിധ രാജ്യങ്ങളില്‍, ആത്മീയവും മതപരവുമായ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു തീവ്രമായ അന്വേഷണം യുവാക്കളില്‍ നമുക്ക് കാണാന്‍ സാധിക്കും. യുവാക്കള്‍ക്ക് മൂല്യങ്ങളോട് അതീവ താല്പര്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതം ഭൗതികവസ്തുക്കള്‍ കൊണ്ട് മാത്രം നിറയ്ക്കുക അസാധ്യമാണെന്ന് നമ്മുക്ക് അറിയാം; നമ്മുടെ സ്വസ്ഥതയുടേയും പ്രതീക്ഷയുടേയും ഉറവിടമായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തില്‍ സ്വീകരിച്ച് നിറക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.