India - 2024

ക്രിസ്‌തു വിശ്വാസം സ്വീകരിച്ച പട്ടിവർഗക്കാരുടെ സംവരണം റദ്ദാക്കണം: ആവശ്യവുമായി ആർഎസ്എസ് സംഘടന

പ്രവാചകശബ്ദം 20-11-2023 - Monday

അഗർത്തല: ക്രിസ്‌തു വിശ്വാസം സ്വീകരിച്ച പട്ടിവർഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗർത്തലയിൽ ക്രിസ്‌തുമസ് ദിനത്തിൽ റാലി സംഘടി പ്പിക്കുമെന്ന് ആർഎസ്എസ് പിന്തുണയുള്ള സംഘടന. ജനജാതി സുരക്ഷാ മഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കൺവീനർ സന്തി ബികാഷ് ചക്‌മ ആ ണ് ഇക്കാര്യം അറിയിച്ചത്. ആർഎസ്എസിൻ്റെ ഗോത്രവർഗ വിഭാഗമായ വനവാസി കല്യാൺ ആശ്രമ ത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. അഗർത്തല സ്വാമി വിവേകാനന്ദൻ മൈതാനത്താണ് റാലി സംഘടിപ്പിക്കുക.

ക്രിസ്‌തു വിശ്വാസത്തിൽ ചേർന്ന പട്ടികവർഗക്കാരുടെ സംവരണം റദ്ദാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചക്‌മ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ത്രിപുരയിൽ ക്രിസ്‌തു വിശ്വാസം പ്രചരിക്കപ്പെട്ടില്ലെന്ന് ചക്മ ചൂണ്ടിക്കാട്ടി. 1911ലെ സെൻസസ് പ്രകാരം 138 ക്രൈസ്‌തവരാണ് ത്രിപുരയിലുണ്ടായിരുന്നത്. 1991 ൽ ക്രൈസ്‌തവരുടെ സംഖ്യ 46,472 ആയി. 2011 ആയപ്പോഴേക്കും ക്രൈസ്‌തവരുടെ എണ്ണം 1,59,582 ആയി. വിശ്വാസപരിവർത്തനം നടത്തിയവർക്കു സംവരണം നല്‌കരുതെന്നും ചക്മ പറഞ്ഞു.


Related Articles »