India - 2024

ഹൃദയത്തില്‍ തുറവി ഉള്ളവരാകണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചകശബ്ദം 20-12-2023 - Wednesday

പാലാ: ദൈവരാജ്യം സ്വന്തമാക്കാന്‍ ഈ ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കെതിരേ നാം ബലം പ്രയോഗിക്കണമെന്നും ഹൃദയത്തില്‍ തുറവി ഉള്ളവരായിരിക്കണമെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പിറവി ഒരു തുറവിയാണ്. ഹൃദയത്തിലാണ് ആ തുറവി കാണിക്കേണ്ടത്. വിനയവും ലാളിത്യവും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ വീടുകളില്‍ ദൈവം പിറവിയെടുക്കുകയുള്ളൂ. ബാഹ്യമായ അലങ്കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ നന്മ ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. സാമൂഹ്യതിന്മകളെ തച്ചുടയ്ക്കന്നവരാകണം. നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും ശ്ലീവായോട് ചേര്‍ന്നായിരിക്കണം. ഫലം പുറപ്പെടുവിക്കാന്‍ ശേഷിയില്ലാത്തത് ദൈവത്തിന്റെ റൂഹായാല്‍ ഫലഭൂയിഷ്ഠമാക്കാന്‍ സാധിക്കുന്നുവെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രവര്‍ത്തനം വഴി മറ്റുളളവരെ പരിഗണിക്കുന്നരായി മാറണമെന്നും

ബിഷപ്പ് പറഞ്ഞു.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതം പറഞ്ഞു. ഇന്ന് നടന്ന കണ്‍വെന്‍ഷനില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.മാത്യു പുല്ലുകാലായില്‍ നേതൃത്വം നല്‍കി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു പുന്നത്താനത്ത്കുന്നേല്‍, ഫാ. ജോണ്‍ പാക്കരമ്പേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക്ക് വാളമ്മനാല്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. കുര്യന്‍ മറ്റം, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍,ഫാ. മാത്യു പുല്ലുകാലായില്‍,ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ്.എച്ച്, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍,ബാബു തൊമ്മനാമറ്റം,ബിനു വാഴേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്,സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പെരിയപ്പുറം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കണ്‍വെന്‍ഷനില്‍ ഫാ.തോമസ് കിഴക്കേല്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഷിജു വെള്ളപ്ലാക്കല്‍, ജോസ് മൂലാച്ചാലില്‍, ജോസ് എടയോടിയില്‍, ജോര്‍ജുകുട്ടി വടക്കേത്തകടിയേല്‍, ബൈജു ഇടമുളയില്‍, എബ്രാഹാം പുള്ളോലില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.


Related Articles »