India - 2025

ന്യൂനപക്ഷങ്ങൾക്കായുള്ള അവകാശ വിതരണങ്ങളില്‍ പക്ഷഭേദം: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 23-12-2023 - Saturday

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്കായുള്ള പല അവകാശങ്ങളും സൗജന്യങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിൽ പക്ഷഭേദമുണ്ടാകുന്നുണ്ടെന്നും ഇവിടെ നീതി നിർവഹിക്കപ്പെടുന്നില്ലായെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ കർഷക അതിജീവ ന യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. റബറിന് 250 രൂപ വിലയാക്കുക, വന്യമ്യഗ ശല്യം പരിഹരിക്കുക, കാ ർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഹരിക്കപ്പെടാതെ നിലനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടികൾ മുടക്കി 140 നിയോജകമണ്ഡലങ്ങളിൽ നവകേരളസദസ് നടത്തു മ്പോൾ കർഷക ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പണം മുടക്കിയതെല്ലാം വ്യർഥമായിപോകുമെന്നും നവകേരളസദസ് അർത്ഥശൂന്യമാകുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ശാന്തരായ കേരളീയ സമൂഹത്തെ പ്രക്ഷോഭങ്ങളിലേക്ക് തള്ളി വിടുകയല്ല മറിച്ച് യുക്തമായ ജനക്ഷേമ നടപടികൾ എടുക്കുകയാണ് ജനകീയ സർക്കാർ ചെയ്യേണ്ടത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടു പോലും സർക്കാർ മുഖം തിരിക്കുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്

ക്രൈസ്ത‌വ സമൂഹത്തിൻ്റെ ന്യൂനപക്ഷ അവകാശങ്ങൾ പലതും നിഷേധിക്കപ്പെടുന്നുണ്ട്. ഭൂരിപക്ഷത്തെപ്പോലെ തന്നെ ന്യൂനപക്ഷങ്ങൾക്കും തുല്യ അവ കാശമാണ് ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ളത്‌. അത് പാലിക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കായുള്ള പല അവകാശങ്ങളും സൗജന്യങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിൽ പക്ഷഭേദമുണ്ടാകുന്നു. ഇവിടെ നീതി നിർവഹിക്കപ്പെടുന്നില്ല.

ക്രൈസ്ത‌വ സമൂഹം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണം. ക്രൈസ്‌തവരുടെ അവസ്ഥ പഠിക്കാനായി നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് നാളുകളേറെയായി. ജെ.ബി കോശി കമ്മീഷൻ ഉള്ളടക്കം വെളിപ്പെടുത്താൻ അധികാരികൾ തയാറാകണം. റിപ്പോർട്ടിന്മേൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ ഉണ്ടാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


Related Articles »