India - 2025
കെസിബിസി ബൈബിൾ കലോത്സവം: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം
പ്രവാചകശബ്ദം 31-12-2023 - Sunday
കൊച്ചി: കെസിബിസി സംഘടിപ്പിച്ച സംസ്ഥാന ബൈബിൾ കലോത്സവത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം. 188 പോയിന്റ് നേടിയാണ് എറണാകുളം-അങ്കമാലി അതിരൂപത ഒന്നാമതെത്തിയത്. കൊല്ലം (173), പാലക്കാട് (153) രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എറണാകുളം എസ്എച്ച് കോളജിൽ നടന്ന സമാപന സമ്മേളനത്തിൽ സീറോ മലബാർ സഭ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു.
കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് ജോൺ, പിഒസി ഡയറ ക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, എറണാകുളം-അങ്കമാലി ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളി, കലോത്സവം ചീഫ് കോ-ഓർഡിനേറ്റർ ആൻ്റണി പാലിമറ്റം, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.