India - 2025
കെസിവൈഎം സംസ്ഥാന കലോത്സവം: നെയ്യാറ്റിൻകര രൂപതയ്ക്കു ഓവറോൾ ചാമ്പ്യൻഷിപ്പ്
പ്രവാചകശബ്ദം 01-01-2024 - Monday
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ഉത്സവ് 2023 സംസ്ഥാന കലോത്സവത്തിൽ നെയ്യാറ്റിൻകര രൂപത ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇടുക്കി രൂപത ഫസ്റ്റ് റണ്ണറപ്പും മാനന്തവാടി രൂപത സെക്കൻഡ് റണ്ണറപ്പുമായി. കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന കലോത്സവം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൻ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡൻ്റുമാരായ ഗ്രാലിയ അന്ന അലക്സ‌്, ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറിമാരായ അനു ഫ്രാൻസിസ്, മറിയം ടി. തോമസ്, ഷിബിൻ ഷാജി, ട്രഷറർ എസ്. ഫ്രാൻസിസ്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് അതുൽ ജെയിംസൺ, സംസ്ഥാന സിൻഡിക്കറ്റംഗം ക്രിസ്ബിൻ, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, മരിയൻ കോളജ് പ്രൊക്യുറേറ്റർ ഫാ. അജോ പേഴുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.