India - 2025
എട്ടാമത് ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരം സിസ്റ്റർ ലൂസി കുര്യന്
പ്രവാചകശബ്ദം 21-01-2024 - Sunday
കൊച്ചി: എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് പ്രശസ്‌ത സാമൂഹ്യ പ്രവർത്തക സിസ്റ്റർ ലൂസി കുര്യൻ അർഹയായി. 25,000 രൂപയും പ്രശസ്തിപ ത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി കാൽനൂറ്റാണ്ടിലേറെയായി മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാഹേർ' എന്ന സംഘടനയുടെ സ്ഥാപകയാണ് സിസ്റ്റർ ലൂസി കുര്യൻ.
സാമൂഹ്യപ്രവർത്തകരും മാനേജ്മെന്റ്റ് പ്രതിനിധികളും ഉൾപ്പെട്ട ജൂറിയാണ് പൂരസ്കാരം നിർണയിച്ചത്. 29ന് രാവിലെ 10.30ന് നടക്കുന്ന സെൻ്റ് തെരേസാസ് കോളജിന്റെ സ്ഥാപക ദി നാഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തും. പ്രഫ. മോനമ്മ കോക്കാട്, ഡോ. സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, ഡോ. അഗസ്റ്റിൻ മുള്ളൂർ എന്നിവർ പങ്കെടുക്കും.