News - 2024

കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍

പ്രവാചകശബ്ദം 09-02-2024 - Friday

''വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത്'' - ദൈവപ്രമാണങ്ങളിലെ ആറാം കല്‍പ്പനയുമായും ഒന്‍പതാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന നിരവധി പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.

ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.

* വ്യഭിചാരം ചെയ്യരുത് ; (പുറപ്പാട് 20:14, നിയമാവർത്തനം 5:17) (CCC 2331-2400).

* അന്യന്റെ ഭാര്യയെ മോഹിക്കരുത് - (പുറപ്പാട് 20:17, നിയമ 5:20) (CCC 2514-2533)

* കൗദാശികമായി ആശീർവ്വദിക്കപ്പെട്ട വിവാഹജീവിതത്തിനു വെളിയിലുള്ള സർവ്വവിധ ലൈംഗിക ആസ്വാദനങ്ങളും ലൈംഗീക പ്രവൃത്തികളും വ്യഭിചാരമാണ് (1 തെസ 4:3-7, 1 കോറി 6:15-18, (പ്രഭാ 9:3-8, എഫേ 5:3-5, പ്രഭാ 23:16, പ്രഭാ 6:2)

1. അശുദ്ധ ചിന്തകളെ താലോലിച്ചിട്ടുണ്ടോ?

2. പഴയപാപങ്ങളോർത്ത് സന്തോഷിച്ചിട്ടുണ്ടോ?

3. ജഡിക പാപങ്ങൾക്കായുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടോ?

4. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടോ?

5. ആസക്തിയോടെ പുരുഷനെയോ, സ്ത്രീയേയോ നോക്കിയിട്ടുണ്ടോ?

6. അവരുടെ നഗ്നത കാണാൻ ശ്രമിച്ചിട്ടുണ്ടോ?

7. അശ്ലീല ചിത്രങ്ങൾ, സിനിമകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ, വെബ്സൈറ്റ് എന്നിവ വഴി ലൈംഗീകാസ്വാദനം നടത്തിയിട്ടുണ്ടോ/

8. ഇതിനായി ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടെലിവിഷൻ മറ്റുള്ള മാര്‍ഗ്ഗങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ?

9. അശ്ലീല സംഭാഷണം, സംഗീതം കേട്ടിട്ടുണ്ടോ?

10. അശ്ലീല സംഭാഷണം നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?

11. അശ്ലീല സംഭാഷണം ആസ്വദിച്ചിട്ടുണ്ടോ?

12. സംസാരത്തെ വഴി തിരിച്ച് വിട്ടു അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ?

13. അശുദ്ധ ലക്ഷ്യത്തോടെ പുരുഷനെയോ സ്ത്രീയേയോ സ്‌പർശിച്ചിട്ടുണ്ടോ?

14. അതിനായി ശ്രമം നടത്തിയിട്ടുണ്ടോ?

15. സ്വയംഭോഗം ചെയ്തിട്ടുണ്ടോ?

16. സ്വവര്‍ഗ്ഗഭോഗം നടത്തിയിട്ടുണ്ടോ?

17. മൃഗഭോഗം/മറ്റു ലൈംഗിക വൈകൃതങ്ങൾ ചെയ്തിട്ടുണ്ടോ?

19. ബലാൽസംഗം ചെയ്തിട്ടുണ്ടോ?

20. ജീവിതപങ്കാളിയെ കൂടാതെ മറ്റാരെങ്കിലുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?

21. ദാമ്പത്യധർമ്മം അനുഷ്ഠിക്കുന്നതില്‍ നിന്ന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടോ?

22. അന്യപുരുഷനെയോ സ്ത്രീയേയോ മനസ്സിൽ ധ്യാനിച്ച് ജീവിത പങ്കാളിയോടൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുണ്ടോ?

23. മദ്യലഹരിയിലോ, പങ്കാളിയോട് ബഹുമാനമില്ലാതെയോ ദാമ്പത്യധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?

24. വിവാഹശേഷവും മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കാത്തതിൽ ദുഃഖിച്ചിട്ടുണ്ടോ?

25. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ശ്രമിച്ചിട്ടുണ്ടോ?

26. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

27. വിവാഹിതരാകുവാനുള്ളവരെന്ന് ന്യായീകരണം പറഞ്ഞ് വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ?

28. നഗ്നത പ്രദർശനം/മാന്യമല്ലാത്ത വസ്ത്രധാരണം എന്നിവ വഴി ഉതപ്പിന് കാരണമായിട്ടുണ്ടോ?

29. അശുദ്ധിയിലേയ്ക്കു നയിക്കുന്ന മാധ്യമങ്ങളുടെ -ബ്ലൂഫിലിം, ടെലിവിഷൻ, ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ, മെമ്മറി കാർഡുകൾ, സി.ഡികൾ തുടങ്ങിയവ ദുരുപയോഗം ചെയ്തിട്ടുണ്ടോ?

30. ബ്ലൂ ഫിലിം നിർമ്മാണം, വിതരണം, വിപണനം എന്നിവ വഴി പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?

31. അപരന്റെ സ്വകാര്യത പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ?

32. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ?

33. ലൈംഗീകത ദൈവത്തിന്റെ ദാനമാണെന്ന് മനസിലാക്കി ദൈവത്തിന് നന്ദി പറയാതിരിന്നിട്ടുണ്ടോ?

34. നോട്ടം, ആംഗ്യം, സംസാരം, സ്‌പർശനം. പെരുമാറ്റം, ടെലഫോൺ, സംഭാഷണം, സന്ദേശങ്ങൾ, കത്തുകൾ, മേക്കപ്പ് തുടങ്ങിയവയിലൂടെ പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?

35. പ്രലോഭിപ്പിച്ച്/ ഭീഷണിയിലൂടെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ?

36. ദൈവിക പദ്ധതിക്കായി കാത്തിരിക്കാതെയും, വികാരങ്ങളെ പക്വതയോടെ നിയന്ത്രിക്കാതെയും തെറ്റായ ആസക്തിയാൽ നയിക്കപ്പെട്ട് സ്നേഹബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ?

37. തെറ്റായ ബന്ധങ്ങള്‍ക്കായി ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ?

38. പാപം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കൂട്ട് നിന്നിട്ടുണ്ടോ?

മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.

(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്).


☛ ** നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛ ** നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »