India - 2025

യുവ വചന പ്രഘോഷകന്‍ ബ്രദര്‍ ടെനീഷ് മാത്യു അന്തരിച്ചു

പ്രവാചകശബ്ദം 09-03-2024 - Saturday

കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്ററും മുഴുവൻ സമയ സുവിശേഷകനുമായ ബ്രദര്‍ ടെനീഷ് മാത്യു (36) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 1.30ന് ആയിരിന്നു അന്ത്യം. ഓണ്‍ലൈന്‍ സുവിശേഷവത്ക്കരണത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരിന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ കുടുംബത്തിൽ മാത്യുവിൻ്റേയും പരേതയായ മേരിയുടേയും മകനാണ് അദ്ദേഹം. ഭാര്യ: ടെസ്, മക്കൾ: ആദം (3 വയസ്), ഇവാൻ (4 മാസം).


Related Articles »