India - 2025

ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നു സീറോമലബാർ സഭാ അല്മായ ഫോറം

പ്രവാചകശബ്ദം 14-04-2024 - Sunday

കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നു സീറോമലബാർ സഭാ അല്മായ ഫോറം ആവശ്യപ്പെട്ടു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കുന്നതിന് 2024 മാർച്ച് ആദ്യവാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ നടപ്പാക്കാവുന്ന ശിപാർശകൾ പരിശോധിച്ച് ഒരു മാസത്തിനകം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് ആ വശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. പക്ഷേ ഇതുവരെ തുടർനടപടികൾ ഒന്നുംതന്നെ സർക്കാർ കൈക്കൊണ്ടിട്ടില്ല.

കഴിഞ്ഞ വർഷം മേയ് 17നാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ട് 11 മാസം കഴിഞ്ഞിട്ടും തുടർനടപടികൾ വൈകുന്നതിൽ ക്രൈസ്‌തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള നീക്കമല്ലെന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോ ടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും തുടർനടപടികൾ അടിയന്തര പ്രാ ധാന്യത്തോടെ മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന തായി സീറോമലബാർ സഭാ അല്‌മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പി ള്ളി പറഞ്ഞു.


Related Articles »