News - 2025
ഫാ. വിൽഫ്രഡ് ഗ്രിഗറി ഝാൻസി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍
പ്രവാചകശബ്ദം 13-05-2024 - Monday
ബംഗളൂരു: ഫാ. വിൽഫ്രഡ് ഗ്രിഗറി മൊറസിനെ ഉത്തർപ്രദേശിലെ ഝാൻസി രൂപത സഹായമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മംഗളൂരു സ്വദേശിയായ ഫാ. വിൽഫ്രഡ് 2021 മുതൽ അലാഹാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്‌സ് റീജണൽ സെമിനാരി റെക്‌ടറായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു.
മംഗളൂരു രൂപതയിലെ നെരുഡെയിൽ 1969 ഫെബ്രുവരി 13നായിരുന്നു ജനനം. 1997 ഏപ്രിൽ 27ന് ലക്നോ രൂപതയ്ക്കുവേണ്ടി വൈദികനായി. ലക്നോയിലെ സെന്റ് പോൾസ് മൈനർ സെമിനാരി അധ്യാപകൻ, പാലിയ സെന്‍റ് ആൻസ് സ്‌കൂൾ വൈസ് പ്രസിഡൻ്റ്, വാരാണസി നവ സാധന പാസ്റ്ററൽ സെന്റർ ഡയറക്‌ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലയാളിയായ ഡോ. പീറ്റർ പറപ്പുള്ളിലാണ് ഝാൻസി ബിഷപ്പ്.