News - 2025
ബെനഡിക്ട് പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന് പുതിയ ദൗത്യം
പ്രവാചകശബ്ദം 25-06-2024 - Tuesday
വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനെ ബാൾട്ടിക് രാജ്യങ്ങളിലെ നയതന്ത്രപരമായ ചുമതല ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ലിത്വാനിയ, എസ്തോണിയ, ലാത്വിയ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ അഥവാ പേപ്പല്‍ അംബാസഡറായി ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ പ്രവർത്തിക്കുമെന്ന് ഇന്നലെ തിങ്കളാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. “നിയന്റ്’അള്‍ട്രോ ചെ ലാ വെരിറ്റ ലാ മിയ വിറ്റ അല്‍ ഫാങ്കോ ഡി ബെനഡിക്റ്റോ XVI” (സത്യമല്ലാതെ ഒന്നുമല്ല; ബെനഡിക്ട് പതിനാറാമനുമായുള്ള എന്റെ ജീവിതം) എന്ന ഓര്‍മ്മക്കുറിപ്പ് വലിയ ചര്‍ച്ചയായിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟