News

പുതിയ മെത്രാപ്പോലിത്തമാർക്കുള്ള പാലിയം വെഞ്ചിരിച്ചു

പ്രവാചകശബ്ദം 30-06-2024 - Sunday

വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാപ്പോലീത്തമാരായി നിയമിതരായവർക്ക് അജപാലന സേവനാധികാരത്തിൻറെ പ്രതീകമായ പാലിയം ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ച് നല്‍കി. പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘോഷമായ സമൂഹ ദിവ്യബലി മധ്യേയായിരുന്നു പാലിയം ആശീര്‍വാദവും കൈമാറലും നടന്നത്. റോമിൻറെ സ്വർഗ്ഗീയ മധ്യസ്ഥരാണ് വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍.

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയമിതരായ 42 മെത്രാപ്പോലീത്തമാർക്കുള്ള പാലീയം വെഞ്ചിരിച്ചു. ആട്ടിൻ രോമത്താൽ തീർത്തതും 6 കറുത്ത കുരിശുകളുള്ളതും മെത്രാപ്പോലീത്താമാരുടെ അജപാലന ശുശ്രൂഷയുടെ പ്രതീകവുമാണ് പാലീയം. പാലീയം സ്വീകരിച്ച പുതിയ 42 മെത്രോപ്പോലീത്താമാരിൽ മണിപ്പൂർ സംസ്ഥാനത്തിലെ ഇംഫാൽ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലീനസ് നേലിയും ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിൻസെൻറ് അയിന്തും ഉൾപ്പെടുന്നു. ദിവ്യബലിയുടെ ആദ്യഭാഗത്ത്, പുതിയ മെത്രാപ്പോലീത്താമാർ മാർപാപ്പായോടുളള വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിച്ചതിനു ശേഷമാണ് പാലീയം വെഞ്ചെരിപ്പു കർമ്മം നടന്നത്.


Related Articles »