Purgatory to Heaven. - August 2024

അനേകര്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ എന്തു ചെയ്യും?

സ്വന്തം ലേഖകന്‍ 27-08-2023 - Sunday

“സര്‍വ്വോപരി, എല്ലാത്തിനേയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍” (കൊളോസോസ്സ് 3:14).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-27

"ക്രിസ്ത്യാനികളെ! ഒരു ദേശത്തില്‍ ക്ഷാമം കൊണ്ട് അനേകായിരം ആളുകള്‍ മരിക്കുവാന്‍ പോകുന്നു എന്ന്‍ കേട്ടാല്‍ നിങ്ങളെന്ത് ചെയ്യും? അവരുടെ മേല്‍ അലിവ് തോന്നി നിങ്ങളാല്‍ കഴിയും വിധം, ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ടാണെങ്കിലും അവര്‍ക്ക് വേണ്ടി സഹായം ചെയ്യുകയില്ലേ? അപ്രകാരം തന്നെ ശുദ്ധീകരണസ്ഥലത്തില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ വേദനപ്പെടുന്നു എന്നറിഞ്ഞു അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വേണം".

(ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം)

വിചിന്തനം:

നിങ്ങള്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയും ചെയ്യുന്ന ദാനധര്‍മ്മവും ശുദ്ധീകരണസ്ഥലത്തു നിന്ന്‍ ആത്മാക്കള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »