India - 2024

"ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ല"

പ്രവാചകശബ്ദം 13-08-2024 - Tuesday

കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്‌കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് സ്കൂ‌ളിലും സ്കൂ‌ൾ നിയമത്തിനു വിരുദ്ധമായി നിസ്ക്‌കാര സൗകര്യം നൽകണമെന്ന് ആവശ്യവുമായി ചിലർ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ ദുരൂഹമാണ്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്മെന്റ്റിനു കത്തോലിക്ക കോൺഗ്രസ് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗം അറിയിച്ചു.

കത്തോലിക്കാ സ്ഥാപനങ്ങളിൽ ഇതരമത വിഭാഗങ്ങൾക്ക് ആരാധനാസ്ഥലം നൽകേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നു പ്രഖ്യാപിച്ചു കോതമംഗലം രൂപത വികാരി ജനറാൾ റവ. ഡോ. പയസ് മലേക്കണ്ടം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, കോതമംഗലം രൂപത പ്രസിഡൻ്റ് സണ്ണി കടുതാഴെ, ട്രഷറർ അഡ്വ. തമ്പി പിട്ടാപ്പിള്ളിൽ, പൈങ്ങോട്ടൂർ പള്ളി വികാരി ഫാ. ജയിംസ് വരാരപള്ളിൽ, ഫാ. ജോർജ് പൊട്ടക്കൽ, ഫാ. ജേക്കബ് റാത്തപ്പള്ളി, ബേബിച്ചൻ നിധീരി, പ്രഫ. ജോർജ് കുര്യക്കോസ് തുടങ്ങിയവർ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തിയുമായി ചർച്ച നടത്തി. നിരവധി കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരും പിടിഎ ഭാരവാഹികളും സ്‌കൂളിലെത്തിയിരുന്നു.


Related Articles »