Monday Mirror - 2024

അപകടത്തിലായ ലോകത്തിന് രക്ഷ യേശുവിലൂടെ മാത്രം

ഫാ.പോൽ സല്ലിവൻ 24-05-2021 - Monday

 പന്ത്രണ്ടാം നൂറ്റാണ്ട് ലോകത്താകമാനം ദുരിതങ്ങളുടെ കാലഘട്ടമായിരിന്നു.അകത്തുനിന്നും പുറത്തുനിന്നും ഭീകരമായ ശത്രുക്കളാൽ സഭ ആക്രമിക്കപ്പെട്ടു.അപകടം വളരെ വലുതായിരുന്നതുകൊണ്ട് അന്നത്തെ മാർപാപ്പ ഗ്രിഗറി പത്താമൻ മെത്രാന്മാരുടെ  ഒരു സമ്മേളനം ലിയോണ്‍സിൽ വിളിച്ചുകൂട്ടി.സമൂഹത്തെ ബാധിച്ച മഹാവിപത്തിൽ നിന്നും  അതിനെ രക്ഷിക്കാനുള്ള ഏറ്റവും  നല്ല മാർഗ്ഗങ്ങൾ അവർ ആരാഞ്ഞു.  നിർദ്ദേശിക്കപ്പെട്ട പല പോംവഴികളിൽ ഏറ്റവും എളുപ്പമുള്ളതും ഫലദായകവുമായത് മാർപാപ്പയും മെത്രാന്മാരും തെരഞ്ഞെടുത്തു, യേശുനാമത്തിൻറെ ആവർത്തിച്ചുള്ള ഉരുവിടലായിരുന്നു അത്.

 ലോകത്തിലുള്ള എല്ലാ മെത്രാന്മാരോടും വൈദികരോടും  യേശുനാമം വിളിച്ചപേക്ഷിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. സർവശക്തനായ ഈ നാമത്തിൽ ശരണപ്പെടുവാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. അളവറ്റ  ശരണത്തോടെ  ആ നാമം ആവർത്തിച്ചു പറയണമെന്നും പ. പിതാവ് ആഹ്വാനം ചെയ്തു.പരിശുദ്ധനാമത്തിൻറെ പവിത്രതയേ പറ്റിയും അത്ഭുതങ്ങളെപ്പറ്റിയു പ്രസംഗിക്കുവാൻ  ഡൊമിനിക്കൻ  വൈദികരെ മാർപാപ്പാ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തു.  അതിരില്ലാത്ത ആവേശത്തോടെ  അവർ അതു നിർവഹിച്ചു.

അവരുടെ ഫ്രാൻസിസ്കൻ സഹോദരന്മാരും അവരോടൊപ്പം ഈ ജോലിയിൽ ചേർന്നു.സിയേനായിലെ  വി. ബർണാർഡൈനും   പോർട്ട്‌ മോറീസിലെ വി. ലിയോനാർഡും  പരിശുദ്ധനാമത്തിൻറെ തീക്ഷ്ണമതികളായ അപ്പോസ്തോലന്മാരായിരുന്നു, അവരുടെ ശ്രമങ്ങൾ വിജയം കണ്ടു. സഭയുടെ ശത്രുക്കൾ  പരാജയപ്പെട്ടു. ദുരിതങ്ങളുടെ ദിനങ്ങൾ അപ്രത്യക്ഷമായി. അങ്ങനെ സമാധാനം വീണ്ടും  പുന:സ്ഥാപിക്കപ്പെട്ടു. 

 ഇതു നമുക്കൊരു വലിയ പാഠമാണ്. കാരണം, ഭീകരമായ രോഗങ്ങൾ  പല രാജ്യങ്ങളേയും ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളും ഇവയിലും വലിയ വിപത്തുകളുടെ ഭീഷണിയിലാണ്.തിന്മയുടെ ഈ പ്രവാഹത്തെ തടുക്കുവാൻ ഉതകും വിധം ഗവണ്മെന്റിനും ശാസ്ത്രത്തിനോ പര്യാപ്തമായ ശക്തിയോ ജ്ഞാനമോ ഇല്ല. ഇതിന് പ്രതിവിധി മാത്രമേ ഉള്ളൂ.  അത് പ്രാർത്ഥനയാണ്.

ഓരോ ക്രിസ്ത്യാനിയും ദൈവത്തിങ്കലേക്കു തിരിഞ്ഞ് നമ്മോടു കരുണ കാണിക്കണമേ എന്ന് പ്രാർത്ഥിക്കണം.ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ ഏറ്റവും എളുപ്പമുള്ള പ്രാർത്ഥന യേശുനാമമാണ്.നമ്മുക്ക് ഈ പരിശുദ്ധ നാമത്തെ ദിവസേന അനേകം തവണ ആവ൪ത്തിക്കാം

നമ്മുടെ സ്വന്തം നിയോഗങ്ങൾക്കു വേണ്ടി മാത്രമല്ല, വരാൻ പോകുന്ന നാശത്തിൽനിന്നു ലോകത്തിനു വിടുതൽ ലഭിക്കാനും കൂടി നമുക്ക് പ്രാർത്ഥിക്കാം.



ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക #repost


Related Articles »