India - 2025

ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്‌തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 12-10-2024 - Saturday

കൊച്ചി: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയും പരിഹാര മാര്‍ഗങ്ങളും സൂചിപ്പിച്ചുക്കൊണ്ടുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടർന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്‌തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ.

ക്രൈസ്തവ പഠന റിപ്പോർട്ടിന്മേൽ നിയമസഭയിലെ സബ്‌മിഷന് ന്യൂനപക്ഷ ക്ഷേമ മന്ത്രി നൽകിയ മറുപടി ഭരണഘടനാ ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ക്രൈസ്‌തവസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലേയ്ക്ക് റി പ്പോർട്ട് വിരൽ ചൂണ്ടുന്നുവെന്ന സൂചനകൾ പുറത്തുവന്നിരിക്കുമ്പോൾ റിപ്പോർട്ടി ന്റെ പൂർണരൂപം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നതിന്റെ പിന്നിൽ സംശയങ്ങളുണ്ടെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.


Related Articles »