India - 2025
മിഷൻ വാരാചരണത്തിന് സമാപനം
പ്രവാചകശബ്ദം 21-10-2024 - Monday
കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിൽ നടത്തിയ മിഷൻ വാരാചരണം സമാപിച്ചു. മാനന്തവാടി രൂപതയിലെ ചെന്നലോട് ശാഖയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ഡയറക്‌ടർ ഫാ. ഷി ജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഷെഹിൻ മൂന്നുതൊട്ടിയിൽ, സിസ്റ്റർ ബ്ലെസി എസ്‌സിവി, ഷിജോ പുരയ്ക്കൽ, ആര്യ കൊച്ചുപുരയ്ക്കൽ, സിറിൾ കൊച്ചുകുളത്തിങ്കൽ, ജോയി തേവർക്കാട്ടിൽ, ജിക്ക് പുതിയാപ്പുറം, ജോണി തേവർക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.ഷിജു ഐക്കരക്കാനായിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന പ്രേഷിതറാലി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഇടവക വൈദികരുടെയും വിശ്വാസികളുടെയും മിഷൻ ലീഗ് പ്രവർത്തകരുടെയും സഹകരണത്തോടെയാണു മിഷൻ വാരാചരണം സംഘടിപ്പിച്ചത്. 'സ്നേഹം, ത്യാഗം, സേവനം, സഹനം' എന്ന മുദ്രാവാക്യത്തിലൂന്നി പ്രാർത്ഥനാ കൂട്ടായ്മകൾ, ആത്മീയ പഠനങ്ങൾ, സൗഹൃദ സമ്മേളനങ്ങൾ, സേവന ശുശ്രൂഷകൾ, സാമൂഹിക സേവനങ്ങൾ, പ്രേഷിത പരിശീലനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് മിഷൻ വാരം സാക്ഷ്യം വഹിച്ചു. “പോയി, എല്ലാവരെയും വിരുന്നിന് ക്ഷണിക്കുവിൻ” എന്ന ആപ്തവാക്യവുമായാണ് ചെറുപുഷ്‌പ മിഷൻ ലീഗ് ഈ വർഷത്തെ മിഷൻ ഞായർ ആഘോഷിച്ചത്. ഇന്നലെ വിവിധ രൂപതകളിലെ ആയിരകണക്കിന് ഇടവകകളില്‍ മിഷന്‍ റാലി നടന്നിരിന്നു.