Events - 2025

ഗ്രേറ്റ് ബ്രിട്ടൻ രൂപത റീജിയണൻ മത്സരങ്ങൾ പൂർത്തിയായി; രൂപതാബൈബിൾ കലോത്സവം നവംബർ 16ന് സ്കെന്തോർപ്പിൽ

ഷൈമോൻ തോട്ടുങ്കൽ 28-10-2024 - Monday

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ദേശീയ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി. സിറോ-മലബാർ സഭയുടെ സാംസ്കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാർക്കിയൽ ബൈബിൾ കലോത്സവം 2024 നവംബർ 16ന് സ്കെന്തോർപ്പിൽവച്ച് നടത്തപ്പെടുന്നു. പ്രധാനമായും വിശുദ്ധ ബൈബിളിന്റെ പാഠങ്ങൾ അനുഭവകരമാക്കുവാനും കലാ കഴിവുകൾക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് കലോത്സവത്തിലെ ഓരോ വേദികളും.

രൂപതയുടെ പന്ത്രണ്ട് റീജിയണൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. മത്സരങ്ങൾ നടക്കുന്ന നവംബർ 16ന് രാവിലെ 8 :15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്‌ഘാടന സമ്മേളനവും ബൈബിൾ പ്രതിഷ്‌ഠയും നടക്കും. തുടർന്ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും.

വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ അവസാനിച്ച ശേഷം വൈകുന്നേരം 6 :30 മുതൽ സമ്മാനദാനം ആരംഭിക്കുകയും ഒമ്പതുമണിയോടുകൂടി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.


Related Articles »