India - 2024

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്: പുതിയ ബാച്ച് നവംബർ 16ന് ആരംഭിക്കും

പ്രവാചകശബ്ദം 12-11-2024 - Tuesday

കോട്ടയം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ നടത്തുന്ന കുർബാനയുടെ ദൈവശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് 2024 നവംബർ 16- ന് ആരംഭിക്കുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ചിനാണ് 16നു തുടക്കമാകുക. മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെയാണ് ക്ലാസ്സുകൾ. അത്മായർക്കും സന്യസ്തർക്കും വൈദികർക്കുമായി നടത്തപ്പെടുന്നതാണ് ഈ കോഴ്സ്.

ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും കേന്ദ്രവുമാണ് പരിശുദ്ധ കുര്‍ബാന (LG.11; CCC.1324). മിശിഹാ സ്ഥാപിച്ചതും സഭയുടെ ആരാധനയുടെ കേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ കുര്‍ബാനയെ അടുത്തറിയാനും ആഴമായ ബോധ്യങ്ങള്‍ സ്വന്തമാക്കാനും ദൈവജനത്തെ ഉദ്‌ബോധിപ്പിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം.

സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അത്മായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം കൂടുതല്‍ സജീവമാക്കാനും പരിശുദ്ധ കുര്‍ബാനയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാനും മറ്റുള്ളവര്‍ക്ക് സഭാപ്രബോധനങ്ങള്‍ പഠിപ്പിച്ചുകൊടുക്കാനും ഈ കോഴ്‌സില്‍ പങ്കെടുക്കുന്നതുവഴി സാധിക്കുമെന്നത് തീര്‍ച്ചയാണ്.

പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ അടിസ്ഥാനങ്ങള്‍, സമാന്തരസുവിശേഷങ്ങളും നടപടിപുസ്തകവും പരിശുദ്ധ കുര്‍ബാനയും, യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുര്‍ബാനയും, പൗലോസ് ശ്ലീഹായുടെ പരിശുദ്ധ കുര്‍ബാന ദര്‍ശനം, വെളിപാട് പുസ്തകവും പരിശുദ്ധ കുര്‍ബാനയും, പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുര്‍ബാന ദര്‍ശനം തുടങ്ങിയ 24 വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടുകൂടി കേരളത്തിലെ പ്രഗത്ഭരായ ബൈബിള്‍ - ദൈവശാസ്ത്ര പണ്ഡിതരുടെ ക്ലാസ്സുകളാണ്.

ഫോൺ: 8281927143, 9539036736


Related Articles »