Events - 2025
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' ഡിസംബര്‍ 1 മുതല്‍
പ്രവാചകശബ്ദം 15-11-2024 - Friday
തൃശൂര്‍: ടീം ഷെക്കെയ്നയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' എന്ന പേരില്‍ താമസിച്ചുകൊണ്ടുള്ള ധ്യാനം ഡിസംബര്‍ 1 മുതല്‍ നടക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം കേരള സഭയിലെ പ്രശസ്ത ധ്യാനഗുരുക്കന്മാരും അല്‍മായ വചനപ്രഘോഷകരും ധ്യാനശുശ്രൂഷകള്‍ നയിക്കുന്നു.
പരിശുദ്ധാത്മാവിനായി ഒരു സൈന്യനിരയെ പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധ ത്രിത്വം രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ കൃപയുടെ കാലഘട്ടത്തില്‍ കര്‍ത്താവിനും തിരുസഭയ്ക്കുമായി ഒരു പ്രവാചക സൈന്യം പോലെ ഉണര്‍ത്തപ്പെടുവാന്‍ സഹായിക്കുന്ന ആത്മാവിന്റെ ധ്യാന ശുശ്രൂഷയായിരിക്കും ഡിനാമിസ് പവര്‍ റിട്രീറ്റെന്ന് ബ്ര. സന്തോഷ് കരുമത്ര പറഞ്ഞു. ഡിസംബര്‍ 1 ഞായര്‍ വൈകീട്ട് 4.00 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഡിസംബര്‍ 6ന് രാവിലെ 9.00 മണിക്ക് സമാപിക്കും.
ധ്യാനത്തിന് മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9847430445,9745800182