India - 2024

ബിഷപ് മാര്‍ ആന്റണി കരിയില്‍ സീറോ മലബാര്‍ സിനഡ് സെക്രട്ടറി

സ്വന്തം ലേഖകന്‍ 01-09-2016 - Thursday

കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ് മാര്‍ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഈ സ്ഥാനത്തു നിന്നു മാറുന്നതിനെത്തുടര്‍ന്നാണു സിനഡ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്. ബിഷപ് കരിയില്‍ 2017 ജനുവരിയില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

1977 ഡിസംബര്‍ 27നു സിഎംഐ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ബിഷപ് കരിയില്‍, ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, എംഎ സോഷ്യോളജിയില്‍ ഒന്നാം റാങ്ക്, ബാച്ച്‌ലര്‍ ഓഫ് തിയോളജി, കന്നഡ ഭാഷയില്‍ ഡിപ്ലോമ, സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.

തേവര എസ്എച്ച് കോളജ് അധ്യാപകന്‍, ബംഗളൂരുവിലെ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍, ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ പ്രഫസര്‍, പ്രിന്‍സിപ്പല്‍, ബംഗളൂരു യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍, കൊച്ചി സര്‍വകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസര്‍ക്കാരിന്റെ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്റെ അഡോപ്ഷന്‍ കോ ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ചെയര്‍മാന്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കൊച്ചി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, സിആര്‍ഐ ദേശീയ പ്രസിഡന്റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള ബിഷപ് കരിയില്‍, 2015 ഓഗസ്റ്റ് മുതല്‍ മാണ്ഡ്യ രൂപതയുടെ മെത്രാനാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക