News

യേശുവിന്റെ മുൾക്കിരീടം നോട്രഡാം കത്തീഡ്രലിൽ വീണ്ടും പ്രതിഷ്ഠിച്ചു

പ്രവാചകശബ്ദം 14-12-2024 - Saturday

പാരീസ്: യേശുവിന്റെ പീഡാസഹന വേളയില്‍ ധരിപ്പിച്ച മുൾക്കിരീടം ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിൽ വീണ്ടും എത്തിച്ച് പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു. വൃത്താകൃതിയിലുള്ള സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞു പ്രത്യേക പേടകത്തിന്റെ അകമ്പടിയോടെയാണ് മഹത്തായ ഈ തിരുശേഷിപ്പ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പ്രദിക്ഷണമായാണ് മുള്‍ക്കിരീടം ദേവാലയത്തിലെത്തിച്ചത്. നോട്രഡാം ദേവാലയത്തിന്റെ മുഖ്യ ആകര്‍ഷണമായിരിന്നു ദേവാലയത്തില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിന്ന മുള്‍ക്കിരീടം.

2019 ലെ തീപിടിത്തത്തിൽ നോട്രഡാം കത്തീഡ്രലിൻ്റെ ഒരു ഭാഗം കത്തിയമർന്നപ്പോൾ ഇതുൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിതസ്‌ഥലത്തേക്കു മാറ്റിയിരുന്നു. കത്തീഡ്രൽ നവീകരിച്ച് കൂദാശ ചെയ്ത് കഴിഞ്ഞ ആഴ്ച തീർത്ഥാടകർക്കായി തുറന്നു കൊടുത്തിരിന്നുവെങ്കിലും ചരിത്രപരമായ ഈ തിരുശേഷിപ്പ് ദേവാലയത്തിലേക്ക് മാറ്റിയിരിന്നില്ല. ഇന്നലെ വെള്ളിയാഴ്ച പാരിസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ചിന്റെ മുഖ്യകാർമികത്വത്തിൽ പ്രദിക്ഷണമായി തിരുമുള്‍കിരീടം കത്തീഡ്രലിലെത്തിക്കുകയായിരിന്നു. നൂറുകണക്കിന് ആളുകളാണ് ഇതിന് സാക്ഷികളാകുവാന്‍ ദേവാലയ പരിസരത്ത് എത്തിച്ചേര്‍ന്നിരിന്നത്.

പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും നിരവധി ഫ്രഞ്ച് മാധ്യമങ്ങളും തിരുശേഷിപ്പ് കൊണ്ടുവരുന്നതിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കിയിരിന്നു. 2025 ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും മുള്‍ക്കിരീടം വണങ്ങുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഏപ്രിലിന് ശേഷം എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും മാത്രമേ ഈ സൗകര്യം ഉണ്ടായിരിക്കൂ.

യേശുവിന്റെ മുള്‍ക്കിരീടം നോട്രഡാമില്‍ എങ്ങനെ എത്തി?

1239-ൽ ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒമ്പതാമൻ, കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് 135,000 ലിവറുകൾ ചെലവിട്ടാണ് ആദ്യ നൂറ്റാണ്ടിലെ കര്‍ത്താവിന്റെ പീഡകള്‍ പതിഞ്ഞ മുൾക്കിരീടം സ്വന്തമാക്കിയത്. അക്കാലത്ത് ഫ്രാൻസിന്റെ വാർഷിക ചെലവിന്റെ പകുതിയോളം വരുന്നതായിരുന്നു ഈ തുകയെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തിൽ സീൻ നദിക്കരയിലെ ഇലെ ഡി ലാ സിറ്റിയിൽ, പതിനാലാം നൂറ്റാണ്ട് വരെ ഫ്രാൻസിലെ രാജാക്കന്മാരുടെ വസതിയായിരുന്ന മധ്യകാല പാലയ്സ് ഡി ലാ സിറ്റിയിലെ ചാപ്പലിൽ സൂക്ഷിച്ചിരുന്ന മുൾക്കിരീടം 1806ലാണ് നോട്രഡാം ദേവാലയത്തിലെ ശേഖരണത്തിലേക്ക് മാറ്റിയത്. 850 വർഷം പഴക്കമുള്ള നോട്രഡാം ദേവാലയത്തിലായിരിന്നു തീപിടുത്തം ഉണ്ടാകുന്നതുവരെ ഇക്കാലമത്രയും മുൾക്കിരീടം സൂക്ഷിച്ചിരിന്നത്. തീപിടുത്തത്തില്‍ യേശുവിന്റെ മുള്‍ക്കിരീടത്തിന് യാതൊരു പ്രശ്നവും സംഭവിച്ചിരിന്നില്ല.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

2019 ലെ തീപിടിത്തത്തിൽ നോട്രഡാം കത്തീഡ്രലിൻ്റെ ഒരു ഭാഗം കത്തിയമർന്നപ്പോൾ ഇതുൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിതസ്‌ഥലത്തേക്കു മാറ്റിയിരുന്നു. കത്തീഡ്രൽ നവീകരിച്ച് കൂദാശ ചെയ്ത് കഴിഞ്ഞ ആഴ്ച തീർത്ഥാടകർക്കായി തുറന്നു കൊടുത്തിരിന്നുവെങ്കിലും ചരിത്രപരമായ ഈ തിരുശേഷിപ്പ് ദേവാലയത്തിലേക്ക് മാറ്റിയിരിന്നില്ല. ഇന്നലെ വെള്ളിയാഴ്ച പാരിസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ചിന്റെ മുഖ്യകാർമികത്വത്തിൽ പ്രദിക്ഷണമായി തിരുമുള്‍കിരീടം കത്തീഡ്രലിലെത്തിക്കുകയായിരിന്നു. നൂറുകണക്കിന് ആളുകളാണ് ഇതിന് സാക്ഷികളാകുവാന്‍ ദേവാലയ പരിസരത്ത് എത്തിച്ചേര്‍ന്നിരിന്നത്.

പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും നിരവധി ഫ്രഞ്ച് മാധ്യമങ്ങളും തിരുശേഷിപ്പ് കൊണ്ടുവരുന്നതിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കിയിരിന്നു. 2025 ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും മുള്‍ക്കിരീടം വണങ്ങുന്നതിനു പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഏപ്രിലിന് ശേഷം എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും മാത്രമേ ഈ സൗകര്യം ഉണ്ടായിരിക്കൂ.

യേശുവിന്റെ മുള്‍ക്കിരീടം നോട്രഡാമില്‍ എങ്ങനെ എത്തി?

Related Articles »