India - 2025

"നവീകരണത്തിലൂടെ ശക്തീകരണം"; അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 09-01-2025 - Thursday

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ പ്രഥമ അജപാലന പ്രബോധനം: "നവീകരണത്തിലൂടെ ശക്തീകരണം" സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. 2024 ആഗസ്റ്റ് 22 മുതൽ 25 വരെ കൂടിയ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്.

ഈ അജപാലന പ്രബോധനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ സമയോചിതമായി നടപ്പിലാക്കാൻ അഭിവന്ദ്യ പിതാക്കന്മാരും സമർപ്പിത സമൂഹങ്ങളുടെ അധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും, വൈദികരും സമർപ്പിതരും വിശ്വാസികളും അവരോടു പൂർണമായും സഹകരിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. അജപാലന പ്രബോധനത്തിന്റെ രൂപീകരണത്തിന് സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ എന്നിവർക്ക് മേജർ ആർച്ചുബിഷപ്പ് നന്ദി അറിയിച്ചു.


Related Articles »