India - 2025
ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
പ്രവാചകശബ്ദം 13-01-2025 - Monday
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീഴിൽ, ഗ്രേറ്റ് ബ്രിട്ടൻ്റെ സാംസ്‌കാരിക വിദ്യാഭ്യാസ സിരാകേന്ദ്രമായ കേം ബ്രിഡ്‌ജ് കേന്ദ്രമാക്കി വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്‍റെ നാമത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങൾക്കായി പുതിയ മിഷൻ രൂപീകരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുതിയ മിഷനെ അംഗീകരിച്ച് ഡിക്രി പുറപ്പെടുവിച്ചു.
കേംബ്രിംഡ്‌ജിലെ ഔവർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ പള്ളിയിൽ ഇതു സംബന്ധിച്ച നാമകരണവും വിശുദ്ധ കുർബാനയും നടത്തി. യുകെ റീജൺ കോ-ഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ പ്രഥമ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. മിഷൻ സ്ഥാപനം സംബന്ധിച്ച ഡിക്രി കുർബാന മധ്യേ വായിച്ചു. തുടർന്ന് നടന്ന സമ്മേളനം കേംബ്രിഡ്‌ജ് മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. റോണി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ. കുര്യാക്കോസ് തടത്തിൽ, ഫാ. ആലുവിള, പ്രദീപ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കേംബ്രിഡ്ജ് ഉൾപ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയിൽ ഉള്ളത്.