Events - 2025

സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി 'AWAKENING' ജനുവരി 25ന് ബഥേലില്‍; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്നു

റെജി പോള്‍ 15-01-2025 - Wednesday

AFCM UK-യുടെ നേതൃത്വത്തില്‍ ഒരുക്കപ്പെടുന്ന 'Awakening Evangelisation & Healing Convention' ആയിരങ്ങള്‍ പങ്കെടുക്കുന്ന കാലഘട്ടത്തിന്റെ അനുഗ്രഹമായി മാറും. പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഷൈജു നടുവത്താണിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 40 ദിന പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയോടൊപ്പം ദൈവസന്നിധിയില്‍ പരിശുദ്ധ ബലികളും ജപമാലകളും പ്രത്യേകമായി സമര്‍പ്പിച്ച് AFCM കൂട്ടായ്മ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

യുവതീയുവാക്കളെയും കൗമാരക്കാരേയും പ്രത്യേകമായി ക്ഷണിക്കുന്ന ഈ ശുശ്രൂഷയില്‍ കുടുംബങ്ങള്‍ക്ക് ഒന്നുചേര്‍ന്നു കടന്നുവരുവാന്‍ സാധിയ്ക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ ഭാഷക്കാരായ നൂറുകണക്കിന് കുടുംബങ്ങളും കൂട്ടായ്മകളും കടന്നുവരും. ഇതിനോടകം യു‌കെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പതിനേഴോളം കോച്ചുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അനേകം മലയാളി കുടുംബങ്ങള്‍ അവരുടെ വാഹനങ്ങളില്‍ മറ്റ് ഭാഷക്കാരെ കൂട്ടിക്കൊണ്ടുവന്ന് പ്രേഷിതവേലയില്‍ പങ്കാളികളാകുന്നു.

'Awakening Convention' യുകെയുടെ വിവിധ ആത്മീയ മേഖലകളില്‍ അതിശക്തമായ പരിശുദ്ധാത്മാവിന്റെ കാറ്റായി രൂപാന്തരപ്പെടും. ലോക സുവിശേഷവത്ക്കരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും യൂറോപ്പിന്റെ ആത്മീയ നവീകരണത്തിനും കാരണമാകുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

** കോച്ചുകളുടെ വിവരങ്ങള്‍ അറിയുവാന്‍:

ബിജു - 07515368239

വില്‍സണ്‍ - 07956381337

** യൂത്ത് ടീനേജ് ശുശ്രൂഷ വിവരങ്ങള്‍ക്ക്:

മിലി - 07877824673

സില്‍ബി - 07882277268

-- ദൈവകൃപയുടെ ജൂബിലി വര്‍ഷം അത്ഭുതങ്ങളും മാനസാന്തരങ്ങളും ശാരീരിക സൗഖ്യങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയ്ക്കു ഒന്ന് ചേരാം, യേശുവിനായി:

** For Details:- സാജു 07809827074

ജോസ് - 07414747573


Related Articles »