India - 2025
ഫാ. ബോബൻ കൊല്ലപ്പള്ളിൽ മിഷണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറല്‍
പ്രവാചകശബ്ദം 20-01-2025 - Monday
ഹൈദരാബാദ്: മിഷ്ണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ഫാ. ബോബൻ കൊല്ലപ്പള്ളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ജനറൽ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്. പാലാ കൂടല്ലൂർ സ്വദേശിയായ ഫാ. ബോബൻ 25 വർഷത്തിലധികമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരളം, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാൻസാനിയ, പാപ്പുവാ ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളിലെ മിഷൻ പ്രദേശങ്ങളിലും മിഷണറീസ് ഓഫ് കംപാഷൻ സന്യാസ സമൂഹം സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.