Purgatory to Heaven. - September 2024

യേശുവിന്റെ തിരുഹൃദയത്തില്‍ അഭയം പ്രാപിക്കുന്ന ശുദ്ധീകരണാത്മാക്കള്‍

സ്വന്തം ലേഖകന്‍ 05-09-2023 - Tuesday

“എന്നാല്‍ പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തി. ഉടനെ അതില്‍ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു” (യോഹന്നാന്‍ 19:34).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 5

“കല്‍ക്കത്തായിലെ വിശുദ്ധ തെരേസ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു, ‘ലോകത്തിനു സ്നേഹത്തിന്റെ കത്തയക്കുന്ന എഴുത്തുകാരനായ ദൈവത്തിന്റെ കയ്യിലെ ഒരു ചെറിയ പെന്‍സില്‍ മാത്രമാണ് ഞാന്‍'. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാകട്ടെ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ട് ദൈവത്തിനു തിരിച്ചും സ്നേഹത്തിന്റെ കത്തയക്കുന്നു.

ഈ ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അനുഭവിക്കുക വഴി എപ്രകാരമാണ് യേശുവിനെപോലെ ആയിതീരേണ്ടതെന്ന പാഠം പഠിച്ചു കഴിഞ്ഞു. ശുദ്ധീകരണസ്ഥലത്തെ ഈ ആത്മാക്കള്‍ ക്രിസ്തുവിന്റെ ഹൃദയത്തെ കീറിമുറിച്ച മുറിവില്‍ അഭയം പ്രാപിച്ചിരിക്കുന്നു. യേശുവിന്റെ തിരുമുറിവ്‌ ഈ ആത്മാക്കള്‍ക്ക് അഭയം നല്‍കുന്ന കോട്ടയും, രക്ഷാശിലയുമാകുന്നു (cf:സങ്കീര്‍ത്തനങ്ങള്‍ 18:2).

യേശുവിന്റെ പരിശുദ്ധ ഹൃദയത്തിന്റെ മിടിപ്പ്‌ അവര്‍ക്ക്‌ അനുഭവിക്കുവാന്‍ കഴിയും. അതിനാൽ അവരുടെ ഓരോ പ്രാര്‍ത്ഥനകളും ആത്മാക്കള്‍ക്ക്‌ വേണ്ടി ത്രസിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ ഹൃദയ താളത്തിനനുസൃതമായിരിക്കും”.

(ഫാദര്‍ സ്കോട്ട് ഹെയിനെസ്സ്, S.J.C, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

യേശുവിന്റെ വിശുദ്ധ ഹൃദയത്തിന്റെ മിടിപ്പിനേക്കുറിച്ച് ചിന്തിക്കുക, ഓരോ ഹൃദയമിടിപ്പി’നോടൊപ്പം ‘യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »