India

സീറോ മലബാര്‍ മാട്രിമോണിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 07-09-2016 - Wednesday

കൊച്ചി: സീറോ മലബാര്‍ മാട്രിമോണിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തത്.

കത്തോലിക്കാ യുവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താനായി കേരളത്തിനകത്തും പുറത്തുമുള്ള 17 രൂപതകളുടെ സഹകരണത്തോടെയാണു സീറോ മലബാര്‍ മാട്രിമോണി പ്രവര്‍ത്തിക്കുന്നത്.

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സീറോ മലബാര്‍ മാട്രിമോണി മൊബൈല്‍ അപ്ലിക്കേഷന്‍ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ അറിയിച്ചു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

.

.

.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക