News - 2024

സിറിയയിലെ ക്രൈസ്തവര്‍ ഭീകരതയുടെ നടുവിലും ഉത്തമ ക്രൈസ്തവ സാക്ഷ്യത്തില്‍ ജീവിക്കുന്ന വിശ്വാസ സമൂഹം: ഫാദര്‍ ജാക്വസ് മൗറാദ്

സ്വന്തം ലേഖകന്‍ 15-09-2016 - Thursday

സുലൈമാനിയ (ഇറാഖി കുര്‍ദിസ്ഥാന്‍): വിവിധ പ്രശ്‌നങ്ങളുടെ മധ്യത്തിലും സിറിയയിലെ ക്രൈസ്തവര്‍ ഏറെ വിശ്വാസതീക്ഷ്ണതയോടെയാണ് നിലകൊള്ളുന്നതെന്ന് ഫാദര്‍ ജാക്വസ് മൗറാദ്. തുടര്‍ച്ചയായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ക്രിസ്തുവിലുള്ള വിശ്വാസത്തിനു അവിടുത്തെ ക്രൈസ്തവര്‍ക്ക് ഇച്ഛാഭംഗം വന്നിട്ടില്ലായെന്നും ഏലീയന്‍ ആശ്രമത്തിന്റെ മുന്‍ ആശ്രമാധിപന്‍ കൂടിയായിരുന്ന ഫാദര്‍ മൗറാദ് പറയുന്നു. 2015-ല്‍ സിറിയയിലെ ഖ്വര്യാറ്റായിനില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ തട്ടികൊണ്ടുപോകുകയും പിന്നീട് അവിടെ നിന്ന്‍ രക്ഷപ്പെടുകയും ചെയ്ത വൈദികനാണ് ഫാദര്‍ മൗറാദ്.

"വലിയ പീഡനങ്ങളുടെയും തകര്‍ച്ചയുടേയും മധ്യത്തില്‍ നിന്നും തങ്ങളെ സമാധാനത്തിലേക്ക് കൊണ്ടുവന്ന ദൈവത്തിന് നന്ദി പറയുന്ന ക്രൈസ്തവ സമൂഹമാണ് ഇവിടെയുള്ളത്. സമാധാനം ഇത്തരത്തില്‍ പുനഃസ്ഥാപിതമായതിനെ അവര്‍ ഏറെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇത്രയും പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവര്‍ ആരും ദൈവത്തിനെതിരെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല". ഫാദര്‍ ജാക്വസ് മൗറാദ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ കുറിച്ച് പറയുന്നു.

ഐഎസ് തീവ്രവാദികള്‍ സിറിയയിലെ ക്രൈസ്തവ ദേവാലയങ്ങളും പുരാതന ആശ്രമങ്ങളും നശിപ്പിച്ച് തേര്‍വാഴ്ച്ച നടത്തിയ സമയത്തു തകര്‍ക്കപ്പെട്ട പുരാതന ആശ്രമങ്ങളിലൊന്നാണു ഏലീയന്‍ ആശ്രമം.

2015-ല്‍ ആശ്രമം തകര്‍ത്ത ശേഷം അവര്‍ ഫാദര്‍ മൗറാദിനെ ബന്ധിയാക്കി തങ്ങളുടെ ശക്തികേന്ദ്രമായ റാഖായിലേക്ക് കൊണ്ടുപോകുകയായിരിന്നു. 84 ദിവസം പീഡനങ്ങള്‍ ഏറ്റ് തടവറയില്‍ കഴിഞ്ഞ ഫാദര്‍ മൗറാദ്, അവിടെ നിന്നും നിന്നും ഒരു മുസ്ലീമിന്റെ സഹായത്തോടെ പിന്നീട് രക്ഷപ്പെട്ടു. ഈ വര്‍ഷം ഏപ്രിലില്‍ സിറിയന്‍ നഗരമായ ഖ്വര്യാറ്റായിന്‍, ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും മോചിക്കപ്പെട്ടിരുന്നു. ഇറാഖി കുര്‍ദിസ്ഥാനിലെ സുലൈമാനിയ എന്ന സ്ഥലത്താണ് ഫാദര്‍ ജാക്വസ് മൗറാദ് ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »