Purgatory to Heaven. - September 2024

ശുദ്ധീകരണസ്ഥലത്തെ നമ്മുടെ ദൗത്യം

സ്വന്തം ലേഖകന്‍ 22-09-2022 - Thursday

"ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങള്‍ സഹായം അയച്ചുതന്നു" (ഫിലി 4: 16).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 22

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, തങ്ങള്‍ക്ക് ആശ്വാസം പകരുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്. അത് പോലെ ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥവും അതിശക്തമാണ്. നമ്മുടെ ആത്മീയ നന്മക്കായി അവര്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. ഭൂമിയില്‍ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരോട് അവര്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഇടതടവില്ലാതെ നിരന്തരമായി അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും നമുക്ക്‌ ശുദ്ധീകരണസ്ഥലത്തെ മുഴുവന്‍ ആത്മാക്കളെയും രക്ഷപ്പെടുത്തി അവിടം ശൂന്യമാക്കണം”.

(പിയട്രേല്‍സിനായിലെ വിശുദ്ധ പിയോ).

വിചിന്തനം:

ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി ഏറെ പ്രയത്നിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »