India - 2024

മാതൃത്വ നിര്‍ണ്ണയം സ്ത്രീയുടെ മാത്രമായ അവകാശം- കോടതിവിധി ആശങ്കാജനകം; കെ.സി.ബി.സി പ്രോലൈഫ് സമിതി

അമല്‍ സാബു 22-09-2016 - Thursday

തടവറയിലെ ഒരു സ്ത്രീയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ലായെങ്കില്‍ ഗര്‍ഭധാരണത്തിന്റെ ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താമെന്ന ബോംബെ ഹൈക്കോടതിവിധി ഏറെ നിര്‍ഭാഗ്യകരമെന്ന് കെ.സി.ബി.സി. പ്രോലൈഫ് സമിതി നിരീക്ഷിച്ചു. ഗര്‍ഭസ്ഥയായ യുവതിയുടെ നിസ്സഹായാവസ്ഥ നിലനില്‍ക്കുമ്പോഴും ഉദരത്തിലുള്ള കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത്.

പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഈ വിധിയെങ്കിലും നിലവിലുള്ള കേന്ദ്ര നിയമങ്ങള്‍ക്കും ധാര്‍മ്മിക നിയമങ്ങള്‍ക്കും ഇതു സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇതൊരു പൊതു തത്വമായി പരിഗണിച്ചാല്‍ അത് രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിനും സമൂഹജീവിതക്രമത്തിനുതന്നെയും കടുത്ത ഭീഷണിയാകും. കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി,. ജോര്‍ജ്ജ് എഫ്. സേവ്യര്‍, സാബു ജോസ്, അഡ്വ. ജോസി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക